പി എസ് സി യെ നവീകരിക്കും: മുഖ്യമന്ത്രി | Pinarayi Vijayan

പി എസ് സി യെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). PSC ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന സംവിധാനം മാറ്റണം അങ്ങനെ എങ്കില്‍ രണ്ട് വര്‍ഷത്തെ കാലതാമസ്സം ഒഴിവാക്കാന്‍ കഴിയും.

ഇന്നത്തെ കാലത്ത് ജോലിയില്‍ കയറുമ്പോള്‍ തന്നെ പിരിയുന്ന സമയം അറിയാന്‍ കഴിയും അതിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2 ലക്ഷം നിയമനങ്ങള്‍ 6 മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ PSCക്ക് കഴിഞ്ഞു. PSC ആദ്യ കാലത്ത പരിമിതമായ റിക്രൂട്ടിംഗ് നടന്നത്.

ഇപ്പോള്‍ ഒട്ടനവധി നിയമനങ്ങള്‍ PSC വഴി നടക്കുന്നു. നിയമനത്തിലെ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞു. ഇനി മുതല്‍ ഓണ്‍ലൈന്‍ പരീക്ഷകളാക്കണം 5000 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ചില ജില്ലകളിലുണ്ട് ഇത് എല്ലാ ജില്ലകളിലും നടപ്പാക്കും. അഴിമതി മുക്തമായ് PSC ജീവനക്കാര്‍ നിയമനങ്ങള്‍ നടത്തുന്നു എന്നത് അഭിമാനകരം. 2026 ന് മുന്‍പ് 40 ലക്ഷം നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News