നഖത്തിലെ കറ മാറണോ ? നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കിവയ്ക്കൂ…

ഭംഗിയുള്ള കൈവിരലുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? നഖങ്ങള്‍ സുന്ദരമാക്കി നിലനിര്‍ത്താന്‍ പരിചരണം ആവശ്യമാണ്. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്.

നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം. നഖം പരിപാലിക്കാന്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളിതാ…

നഖത്തില്‍ കറപുരണ്ടത് മാറ്റണമെങ്കില്‍ നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വച്ചാല്‍ മതി.

സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.

നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

നഖത്തിന് കട്ടി കുറവാണെങ്കില്‍ണെങ്കില്‍ വിഷമിക്കേണ്ട. ചൂട് ഒലിവ് എണ്ണയില്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖം കട്ടിയുള്ളതാവാന്‍ ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ ആവര്‍ത്തിച്ചാല്‍ മതി.

സോപ്പ് ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഉപയോഗിക്കുന്നത് കൈയ്ക്കും നഖത്തിനും മാത്രമല്ല അലര്‍ജിയില്‍ നിന്നുള്ള സംരക്ഷണം കൂടിയാണ്.

നഖങ്ങള്‍ ഭംഗിയാക്കാന്‍ ചില ടിപ്പുകള്‍ ഇതാ:

  • രണ്ടോമൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായിയുടച്ചു നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍

  • ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. ഇതു മുടങ്ങാതെ ചെയ്യണം. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

  • ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും.

  • രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെനേരം ഇരിക്കുക. വിരലുകള്‍ കൂടക്കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.

  • നഖങ്ങള്‍ പാടുവീണതും നിറംമങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഉപയോ ഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.

  • നഖങ്ങള്‍ വിളറിയതും പെട്ടെന്ന് ഒടിയുന്നവയുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഇതിന് ഏത് എണ്ണയായാലും മതി. ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ഇരു കരങ്ങളും 3 മിനിട്ടു സമയം ഇതില്‍ മുക്കിവയ്ക്കുക. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണഗ്രന്ഥികള്‍ കുറവ് കൈകളിലാണ്. അതിനാല്‍ അവയ്ക്കു നല്ല പരിചരണം ആവശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News