പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി | National Curriculum Framework

പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി.എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ പ്രാഥമിക പഠന മാധ്യമം മാതൃഭാഷയിൽ ആക്കാൻ പാഠ്യപദ്ധതിയിൽ ശുപാർശ ചെയുന്നു . ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾക്ക് പകരം കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതിക്കും ശുപാർശ.

പുതിയ വിദ്യാഭ്യാസ നയത്തിലെ മാർഗരേഖ പ്രകാരം 8 വയസ്സുവരെയുള്ള കുട്ടികൾക്ക് സമഗ്രവും സംയോജിതവുമായി പരിചരണം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പുറത്തിറക്കി. 8 വയസു വരെയുള്ള കുട്ടികൾക്ക് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ആദ്യകാല ശിശു സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു സംയോജിത സമീപനമാണിത്.

ഈ പ്രായത്തിൽ ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള പരിചരണവും വിദ്യാഭ്യാസവും എല്ലാ വ്യക്തികൾക്കും ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് അടിസ്ഥാന ചട്ടക്കൂട് തയ്യാറാക്കിയത്.

സ്കൂളുകളിൽ എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ പ്രാഥമിക പഠനമാധ്യമം മാതൃഭാഷയാകണമെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ശുപാർശ ചെയുന്നു.6 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് പുസ്തങ്ങൾ പൂർണമായി ഒഴിവാക്കും പകരം കളിപ്പാട്ടങ്ങൾ ഉപയോഗിച്ചു പൂർണമായി ആസ്വാദനകരമായ രീതിയിൽ ആയിരിക്കണം എന്നും പാഠ്യപദ്ധതിയിൽ ശുപാർശ ചെയ്യുന്നു .

2020ലെ ദേശീയ വിദ്യാഭ്യാസത്തിലെ മാർഗരേഖ പ്രകാരമാണ് സ്കൂൾ വിദ്യാഭ്യാസം, ബാല്യകാല വിദ്യാഭ്യാസം, അദ്ധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാലു ഘട്ടങ്ങളടങ്ങിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2022 രൂപീകരിച്ചത്.

കെ. കസ്തൂരിരംഗൻ അദ്ധ്യക്ഷനായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകൾക്കായുള്ള ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിക്കാണ് ചുമതല.എൻ.സി.ഇ.ആർ.ടിയുടെ സർവേ, ഗവേഷണങ്ങൾ, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് എൻ.സി.എഫ് തയ്യാറാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News