കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിള്‍

കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിള്‍. ‘ഫാമിലി ലിങ്ക് ആപ്പ്’ മാതാപിതാക്കളെ മക്കളുടെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷന്‍ അറിയാനും സഹായിക്കും. നിലവില്‍ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്സ്, കണ്‍ട്രോള്‍സ്, ലൊക്കേഷന്‍ എന്നിവയാണ് ഈ മൂന്നെണ്ണം.

ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ ശ്രമിക്കുന്നവയെ കുറിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും.

കുട്ടികളുടെ ഫോണില്‍ ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലര്‍ട്ടും സെറ്റ് ചെയ്യാം. കുട്ടികള്‍ക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം. പൊതുവെയുള്ള സെറ്റിങ്സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി ‘ടുഡേ ഓണ്‍ലി’ ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷന്‍ ടാബ് ഉപയോഗിക്കുന്നത്.

ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ലൊക്കേഷനും പെട്ടെന്ന് കണ്ടെത്താനാകും. ഏതെല്ലാം തരം കണ്ടന്റുകള്‍ കുട്ടികള്‍ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നല്‍കണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം. 2017ല്‍ അഎങ്ങനെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതാണ് കണ്‍ട്രോള്‍സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here