നിത്യ ദാസ് വീണ്ടും നായികയായെത്തുന്ന പള്ളിമണിയിലെ ഗാനം റിലീസായി

നീണ്ട 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന പള്ളിമണി എന്ന ഹൊറർ ചിത്രത്തിനുവേണ്ടി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം റിലീസായി. പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ് സംവിധായകൻ. കോമഡി ഉത്സവത്തിൽ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി സംഗീതസംവിധാനം നിർവ്വഹിക്കുന്നു. കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍. വാര്‍ത്ത പ്രചരണം- സുനിത സുനില്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News