നരബലിക്കേസ് ; പ്രതികൾ സമർപ്പിച്ച ഹർജി തള്ളി | Elanthoor

ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി .പോലീസ് കസ്റ്റഡിയിൽ വിട്ട നടപടി ചോദ്യം ചെയ്ത് ഷാഫി, ഭഗവൽ സിംഗ് , ലൈല എന്നിവർ സമർപ്പിച്ച ഹർജിയാണ് തള്ളിയത് .

12 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം, അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോരുന്നത് തടയണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും കോടതി പരിഗണിച്ചില്ല.

എന്നാൽ അഭിഭാഷകർക്ക് പ്രതികളെ കാണാൻ ഇന്നും നാളെയും 15 മിനിറ്റ് വീതം സമയം കോടതി അനുവദിച്ചു. അനാവശ്യ വാദങ്ങൾ ഉന്നയിച്ചതിന് പ്രതിഭാഗം അഭിഭാഷകൻ ബി എ ആളൂരിനെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് രൂക്ഷമായി വിമർശിച്ചു. ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്വ ആളൂരിന് കോടതി മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News