ഓടുന്ന വണ്ടിയിലിരിക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? എങ്കില്‍ ഇതൊന്ന് ട്രൈ ചെയ്യൂ

യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ യാത്രപോകുമ്പോള്‍, ഫോണില്‍ നോക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും എന്നതാണ് സത്യാവസ്ഥ. ഓടുന്ന വണ്ടിയിലിരുന്ന് പുസ്തകം വായിച്ചാല്‍, മൊബൈല്‍ ഗെയിം കളിച്ചാല്‍ ഛര്‍ദിക്കണമെന്നു തോന്നുന്നത് സ്വാഭാവികമാണ്.

മോഷന്‍ സിക്ക്‌നസ് മൂലമാണ് ഇതു സംഭവിക്കുന്നത്. മോഷന്‍ സിക്ക്‌നസ് അനുഭവിക്കുന്നവര്‍ക്ക് യാത്രാവേളകള്‍ ഉറങ്ങിത്തീര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. ഒരു പരിധി വരെ ഇതിന് പരിഹാരമുണ്ട്. കാഴ്ചകള്‍ കടന്നു പോകുന്നത് നോക്കി കൊണ്ടിരിക്കുക. ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. ചുറ്റും നോക്കാതിരിക്കുക.

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കുക. യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക് പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക. യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഇരിക്കരുത്. ഇത് ചര്‍ദ്ദിക്കാന്‍ കൂടുതല്‍ ടെന്‍ഡന്‍സി ഉണ്ടാക്കുകയേ ഉള്ളു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളായിരിക്കും യാത്രയ്ക്ക് സൗകര്യപ്രദം. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്നസ്സ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മില്‍.
വിയര്‍പ്പ്, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തലവേദന, മനംപുരട്ടല്‍ എന്നിവയാണ് മോഷന്‍ സിക്‌നസ്സിന്റെ ലക്ഷണങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News