പി.എസ്.സി യുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി | Pinarayi Vijayan

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ കേരള സർക്കാർ വലിയ പരിഗണന നൽകി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലാ ഓഫിസിന് പുതുതായി പണിത ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകാലത്തും കോവിഡ് കാലത്തും കേരള പി.എസ്.സി. നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. എല്ലാ കാര്യങ്ങളിലും യു.പി.എസ്.സി.യേക്കാൾ ഏറെ മുന്നിലാണ് കേരള പി.എസ്.സി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരള പി.എസ്.സി യുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പഠനസംഘങ്ങൾ വരുന്നത് മികവിനുള്ള അംഗീകാരമാണ്.അഴിമതി വിമുക്തരായ ജീവനക്കാരാണ് കേരള പി.എസ്.സി.യുടെ പ്രത്യേകത.

അഡ്വ: എം.കെ.സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ, രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കമ്മീഷനംഗം സി.സുരേശൻ, ഡോ.കെ.പി.സജിലാൽ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുനിസിപ്പൽ കൗൺസിലർ ജൂലിയസ് ചാക്കോ എന്നിവർ ആശംസകളർപ്പിച്ചു.

കേരള അഡ്മിനിസ്ട്രേഷൻ സർവീസ് ആദ്യ തെരഞ്ഞെടുപ്പ് മികച്ച നിലയിൽ പൂർത്തികരിക്കുവാൻ നേതൃത്വം കൊടുത്ത പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ.സക്കീറിന് കേരള സർക്കാരിൻ്റെ ആദരമർപ്പിച്ചു കൊണ്ടുള്ള ഉപഹാരം മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ.പി റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സാജു ജോർജ് സ്വാഗതവും ജില്ലാ പി.എസ്.സി ഓഫിസർ മനോജ്കുമാർ പിള്ള.കെ.ആർ നന്ദിയും രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News