മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു | Mumbai

മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നവംബർ 1 മുതൽ 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് കമ്മീഷണർ അറിയിച്ചു.അഞ്ചോ അതിൽ അധികമോ പേരെ കൂട്ടം കൂടാൻ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ലെന്നും പോലീസ് ഉത്തരവിട്ടു.

മരണം വിവാഹം സിനിമ തീയേറ്റർ തുടങ്ങിയവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കർശന പോലീസ് നിരീക്ഷണം നഗരത്തിലാകെ ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിലെ മാളുകൾ ബോംബ് വച്ച് തകരുമെന്ന് ഭീഷണി സന്ദേശം ലഭിച്ചത് വലിയ പരിഭ്രാന്തി പടർത്തിയിരുന്നു. ഇതോടെ മുംബൈയിൽ സുരക്ഷ ശക്തമാക്കി. അജ്ഞാത ഫോൺ ലഭിച്ചതിനെ തുടർന്ന് നഗരത്തിൽ കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അന്ധേരിയിലെ ഇൻഫിനിറ്റി മാൾ, ജുഹുവിലെ പി വി ആർ മാൾ, വിമാനത്താവളത്തിലെ സഹാറ ഹോട്ടൽ എന്നിവിടങ്ങളിൽ ബോംബ് വച്ച് തകർക്കുമെന്നാണ് അജ്ഞാത സന്ദേശത്തിൽ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News