ജീവിത ശൈലീ രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഹൃദ്രോഗം.തെറ്റായ ജീവിത ശൈലി ഹൃദ്രോഗത്തെ വിളിച്ചു വരുത്തുന്നു. ഇത് ആർക്ക് എപ്പോൾ വരുമെന്നത് പ്രവചനാതീതമാണ്. ഭക്ഷ്യശീലത്തിനും ഇതിൽ മുഖ്യപങ്കുണ്ട്.
ഒട്ടേറെ പോഷക ഗുണങ്ങളുള്ളതും ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിച്ചിരുന്നതുമായ പഴയകാല ഭക്ഷ്യരീതിയിൽ നിന്ന് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയതാണ് ഇതിന് പ്രധാന കാരണം.
ആരോഗ്യമുള്ള ജീവിതത്തിനും ദീർഘായുസ്സിനും ഹൃദയത്തെ രോഗങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളിൽ നിന്നും രക്ഷിച്ചേ മതിയാവു.ഹൃദ്രോഗം വരാതെ നോക്കുക എന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. ഒരിക്കൽ നെഞ്ചുവേദനയുമായി ഡോക്ടറെ കാണേണ്ടി വന്നാൽ അന്നു മുതൽ ജീവിതം മുഴുവനും മരുന്നു കഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പാരമ്പര്യമായി ഹൃദ്രോഗം വരാൻ സാധ്യതയുണ്ടോ…? അച്ഛനമ്മമാർക്ക് ഹൃദ്രോഗമുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ടോ…? ഇത്തരം നൂറുകൂട്ടം സംശയമുള്ളവരാണ് നമുക്ക് ചുറ്റുമുള്ളത്.പുകവലി,രക്തസമ്മർദ്ദം,രക്തത്തിലെ അമിത കൊഴുപ്പിന്റെ അളവ്,പ്രമേഹം ഇവയൊക്കെ ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളാണെങ്കിലും പാരമ്പര്യവും ഇത്തരം രോഗത്തിന് കാരണമാകുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർക്ക് വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഹൃദ്രോഗ സാധ്യതയുണ്ടെന്ന് ഡോ.രാജലക്ഷ്മി പറയുന്നു.ആരോഗ്യകരമായ ഭക്ഷണരീതി ഉൾപ്പെടെ തുടരണമെന്നാണ് ഡോക്ടർ പറയുന്നത്…..
ഹൃദ്രോഗ സാധ്യതകളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ.രാജലക്ഷ്മി പറയുന്നത് കേൾക്കാം……
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.