കൊല്ലത്ത് സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കൊല്ലത്ത് സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് . എ.എസ്.ഐ. മുഖത്തടിക്കുന്നതും സൈനികൻ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .

ഓഗസ്റ്റ് 25നായിരുന്നു എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി പേരൂർ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിക്കുകയും കേസിൽ കുടുക്കുകയും ചെയ്തത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് കമ്മീഷണര്‍ സ്ഥലം മാറ്റിയിരുന്നു.

വിഷ്ണുവിന്റെ സഹോദരനായ വിഘ്‌നേഷ് പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാവാണ്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എം.ഡി.എം.എ.യുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് പോലീസുകാരന്‍ വിഘ്‌നേഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യംനില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പോലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ, സഹോദരന്‍ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞ് വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പോലീസുകാര്‍ സ്‌റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here