ഇത്ര എളുപ്പമോ ? ഇനി സിമ്പിളായി പെഡിക്യൂര്‍ വീട്ടില്‍തന്നെ ചെയ്യാം….

പെഡിക്യൂര്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യേണ്ട ഒന്നാണെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍, കാലുകള്‍ക്ക് നല്‍കേണ്ട സൗന്ദര്യ സംരക്ഷണം മാത്രമല്ല ആരോഗ്യ പരിചരണം കൂടിയാണ് പെഡിക്യൂര്‍. പാദങ്ങള്‍ക്ക് വീട്ടില്‍ തന്നെ പെഡിക്യൂര്‍ ചെയ്യുന്നത് ശീലമാക്കാം.

സ്ഥിരമായി പെഡിക്യൂര്‍ ചെയ്യുന്നത് കാലുകളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്ത് കാലുകളെ മൃദുവാക്കും. മഞ്ഞുകാലത്ത് ഇതൊരു അത്യാവശ്യ സൗന്ദര്യ സംരക്ഷണമാണ്.

ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പെഡിക്യൂര്‍ ചെയ്യണം. തുടക്കം നഖങ്ങള്‍ മുറിച്ചു കൊണ്ടാകാം. നെയില്‍ കട്ടര്‍ കൊണ്ട് ഇരുവശവും ആദ്യവും പിന്നീട് നടുഭാഗവും എന്ന ക്രമത്തില്‍ നഖങ്ങളുടെ അറ്റം അല്‍പം വളഞ്ഞിരിക്കുന്ന രീതിയില്‍ നഖം മുറിക്കാം. നെയില്‍ പോളീഷ് ഉണ്ടെങ്കില്‍ റിമൂവര്‍ ഉപയോഗിച്ച് അവ നീക്കം ചെയ്യണം.

കാലുകള്‍ കഴുകി തുടച്ച ശേഷം എണ്ണയോ ഏതെങ്കിലും മോയ്സ്ചറൈസിങ് ക്രീമോ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യുക. ഉപ്പൂറ്റി, വിരലുകള്‍, വിരലിടകള്‍ എന്നിവ നന്നായി മസാജ് ചെയ്യണം.

കട്ടിലില്‍ ഇരുന്ന ശേഷം ഉരുണ്ട റൂള്‍തടിയോ, പൈപ്പോ നിലത്ത് വച്ച് കാല്‍ ചവുട്ടി സാവധാനം ഉരുട്ടുന്നത് കാല്‍പാദങ്ങള്‍ക്ക് മസാജ് നല്‍കും. കാലുകള്‍ മുന്നോട്ടും പിന്നോട്ടും വട്ടത്തിലും സ്ട്രെച്ച് ചെയ്യുക.

ഒരു ചെറിയ ബേസിനില്‍ ഇളം ചൂട് വെള്ളമെടുത്ത് പാദങ്ങള്‍ 5-10 മിനിറ്റ് മുക്കി വയ്ക്കുക. ഈ വെള്ളത്തില്‍ ഡെഡ് സീ സാള്‍ട്ട് ചേര്‍ക്കുന്നത് നല്ലതാണ്. സാധാരണ ഉപ്പും നാരങ്ങാനീരും കലര്‍ത്തുന്നതും ഗുണം ചെയ്യും. ഉപ്പ്, കാലിലെ ചെറിയ മുറിവുകളും അണുബാധകളും കുറയ്ക്കുകയും നാരങ്ങാനീര് മൃദുത്വം നല്‍കുകയും ചെയ്യും.

ഇതിന് ശേഷം ഫുട് സ്ക്രബ് ഉപയോഗിച്ച് കാലുകള്‍ മൃദുവായി ഉരസുക. മൃതകോശങ്ങള്‍ ഇതിലൂടെ നീക്കം ചെയ്യാം. വൃത്താകൃതിയില്‍ വേണം സ്ക്രബ് കൊണ്ട് ഉരസാന്‍. സ്ക്രബ് ചെയ്യാന്‍ മൃദുവായ ലിക്വിഡ് സോപ്പും പ്യൂമിസ് സ്റ്റോണും ഉപയോഗിക്കാം.

കാല്‍ കഴുകി തുടച്ച ശേഷം മോയിസ്ചറൈസിങ് ക്രീമോ ഫുട് ക്രീമോ ഉപയോഗിക്കാം. കാലുകള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ക്രീമുകള്‍ പുരട്ടുന്നത് നന്നായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News