മൈക്ക് ഒടിടി റിലീസിന്; സ്ട്രീമിംഗ് ആരംഭിക്കുക ഒരേസമയം മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളഭിനയിച്ച മൈക്ക് ഒടിടി റിലീസിന്. ഓഗസ്റ്റ് 19 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്‌ഫോമുകളിലാണ് സ്ട്രീമിംഗ് ആരംഭിക്കുക. ജോണ്‍ അബ്രഹാം പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്.

ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ്, സിംപ്ലി സൌത്ത് (ഇന്ത്യ ഒഴികെ) എന്നിവിടങ്ങളില്‍. ഒക്ടോബര്‍ 21 മുതല്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കാണാം.ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിനു ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. കല വിപ്ലവം പ്രണയം എന്ന ചിത്രത്തിനു ശേഷം ആഷിഖ് രചന നിര്‍വ്വഹിച്ച ചിത്രമാണിത്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ഹൃദയം സിനിമയിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു ?ഗാനത്തിന് നൃത്തസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായ ഹിപ് ഹോപ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ ഡയറക്ടര്‍ സുരേഷ് മുകുന്ദ് ആണ്.

കള, ഓപ്പറേഷന്‍ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഫീനിക്‌സ് പ്രഭു, ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, ഷൈലോക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ രണദിവെ എന്നിവര്‍ മൈക്കിന്റെ ഭാഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News