Dr.John brittas M P|പുതിയ സ്ഥിരീകരണത്തോടെ എല്ലാ സംശയങ്ങൾക്കും അറുതിയായിരിക്കുകയാണ് ;പെഗാസസ് വിഷയത്തിൽ ഫേസ്ബുക് പോസ്റ്റുമായി ഡോ.ജോൺ ബ്രിട്ടാസ് എം.പി

പെഗാസസ് സോഫ്റ്റ്‌വെയർ കേന്ദ്രസർക്കാർ വാങ്ങിയെന്നത് ഏറെക്കുറെ വ്യക്തമായതായി ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത് , പുതിയ സ്ഥിരീകരണത്തോടെ എല്ലാ സംശയങ്ങൾക്കും അറുതിയായിരിക്കുകയാണ് എന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു . പോസ്റ്റ് ഇങ്ങനെ .

തങ്ങൾക്ക് താല്പര്യമുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള അത്യാധുനിക പെഗാസസ് സൈനിക സ്പൈവെയർ ഇന്ത്യാ സർക്കാർ വാങ്ങിയതായി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. 2017 ഏപ്രിൽ 18ന് പെഗാസസ് കമ്പനിയായ എൻഎസ്ഒയിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോയിലേക്ക് ഹാർഡ് വെയർ ലഭിച്ചു എന്നാണ് പത്രപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ വെളിപ്പെടുത്തിയിരിക്കുന്നത്. പെഗാസസ് സോഫ്റ്റ് വെയർ ഇൻസ്റ്റോൾ ചെയ്യാനുള്ള ഉപകരണങ്ങളുടെ പട്ടിക പത്രപ്രവർത്തക കൂട്ടായ്മ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് കോടതിയിൽ എൻഎസ്ഒ കമ്പനി നൽകിയ ബ്രോഷറിലെ ഉപകരണങ്ങൾ തന്നെയാണ് ഇന്റലിജൻസ് ബ്യൂറോയും കൈപ്പറ്റിയത്.
ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കാൻ ഉതകുന്ന, ഒരു വ്യക്തിയുടെ ആശയവിനിമയങ്ങൾ പൂർണമായി കവർന്നെടുക്കാൻ കഴിയുന്ന പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ ഇതുവരെ കേന്ദ്രം മുതിർന്നിട്ടില്ല. തങ്ങളോട് കേന്ദ്രം മുഖം തിരിച്ചു നിൽക്കുകയാണ് ചെയ്തതെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസമിതി വ്യക്തമാക്കിയിരുന്നു. പുതിയ സ്ഥിരീകരണത്തോടെ എല്ലാ സംശയങ്ങൾക്കും അറുത്തിയായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here