കേരള സര്‍വകലാശാല സെനറ്റ് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി

കേരള സര്‍വകലാശാല സെനറ്റ് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി, ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്‍കിയ ഹർജിയിലാണ് നടപടി, ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു .

സെനറ്റ് അംഗത്വം റദ്ദാക്കിയ ഗവർണ്ണറുടെ നടപടി നിയമപരമല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.ഒരു യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞ് പുറത്താക്കാനാവില്ല.വകുപ്പ് മേധാവികളായ 4 എക്സ് ഓഫീഷ്യോ അംഗങ്ങളെ പുറത്താക്കിയ നടപടി നിയമപരമല്ലെന്നും ഹർജിയിലുണ്ട്. പുതിയ വൈസ് ചാൻസലറുടെ നിയമന നടപടികളെ ഗവർണർ വൈകാരികമായി സമീപിക്കുന്നുവെന്നും നിയമപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നുവെന്നും സെനറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഒരു സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണർ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന അസാധാരണ നടപടി സ്വീകരിച്ചത്.ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്. യോഗത്തിനെത്താതാതിരുന്നവർ അസൗകര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. ഇക്കാര്യം സർവ്വകലാശാല ഗവർണറെ അറിയിച്ചിരുന്നുവെങ്കിലും പരിഗണിക്കാതെ തിടുക്കപ്പെട്ട് നടപടിയിലേക്ക് കടക്കുകയായിരുന്നു. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News