M V Govindan master | വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണം : എം വി ഗോവിന്ദൻമാസ്റ്റർ

സ്വതന്ത്ര ചിന്തയുടെ പ്രാധാന്യം വർധിച്ചു വരികയാണ് , ബിജെപി ഭരിക്കുന്ന രാജ്യത്ത് അന്ധവിശ്വാസത്തിന് നിയമപരമായ പരിരക്ഷ ലഭിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻമാസ്റ്റർ .അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ ശാസ്ത്ര സംവാദം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം .

ശാസ്ത്രബോധം സമൂഹത്തിൽ അനിവാര്യഘടകം ആണെന്നും
വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു . അതോടൊപ്പം മത നിരപേക്ഷതയുടെ കേന്ദ്ര ഭൂമിയാണ് കേരളം എന്നും , പ്ലാസ്റ്റിക് സർജറി ഗണപതിയുടെ കാലത്തെ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു , ശാസ്ത്ര വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത് , ആശയവാദികളെ തള്ളിപ്പറഞ്ഞു മാത്രം ജീർണമായ ഫ്യൂഡൽ സംവിധാനത്തെ എതിർക്കുക പ്രായോഗികമല്ല എന്നും അദ്ദേഹം പറഞ്ഞു .

വിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാട് പ്രധാനം , താൻ വിശ്വാസി അല്ല, പക്ഷെ വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളുന്നു .വിശ്വാസികൾ വർഗീയ വാദികളല്ല .വിശ്വാസികളെയും ചേർത്ത് തന്നെ അന്ധവിശ്വാസത്തിനെതിരെ കോട്ടകെട്ടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here