അടൂരിൽ പത്തോളം പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്

അടൂർ വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തുവെച്ചാണ് 10 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിന്റെ ഇരയാകുന്നത്. പത്തു വയസ്സുള്ള കുട്ടിയടക്കം തെരുവുനായുടെ ആക്രമണത്തിനിരയായി. ഇവർ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ തുവയൂർ നോർത്ത് സിന്ധു സദനം വീട്ടിൽ ബാബു ചന്ദ്രൻ(70)നെ വാർഡിൽ അഡ്മിറ്റ് ചെയ്തു. രണ്ടുപേർ ഒബ്സർവേഷനിൽ ഉണ്ട്. ബാക്കിയുള്ളവരെ ഇഞ്ചക്ഷൻ നൽകി വിട്ടയച്ചു.

ഓമല്ലൂർ സനൽ സദനം വീട്ടിൽ ശിവ (10), അടൂർ ചൂരക്കോട്, കൃഷ്ണേന്ദുവിൽ കാർത്തിക(18), തുവയൂർ ചരുവിള തെക്കേതിൽ കുട്ടപ്പൻ(75), കൊട്ടാരക്കര, കൊട്ടാത്തല, വൈഷ്ണവത്തിൽ അശ്വതി(29), ചൂരക്കോട് ശങ്കര വിലാസം ശിവശങ്കരപ്പിള്ള (64), വടക്കടത്തുകാവ് അഖിലേഷ് ഭവനത്തിൽ വിജയകുമാരി (34), വടക്കടത്തുകാവ് കൊച്ചുപുരയ്ക്കൽ ഷിജു(49),ജെഹദ് അലി(28) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

കാൽനടയാത്രക്കാർക്ക്‌ നേരെയാണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളെയും, മറ്റു കാൽനടയാത്രക്കാരെയും ആണ് തെരുവ് നായ ആക്രമിച്ചത്. സ്കൂളിലേക്ക് പോകും വഴിയാണ് 10 വയസ്സുകാരൻ ശിവക്ക് തെരുവ് നായയുടെ കടിയേറ്റത്. ശിവയ്ക്ക് മുഖത്ത് അടക്കം പരുത്തുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News