സ്‌പൈസ്ജെറ്റ് വിമാന കമ്പനിക്കുള്ള ഭാഗിക നിയന്ത്രണം  ഡിജിസിഎ  നീക്കി

സ്‌പൈസ്ജെറ്റ് വിമാന കമ്പനിക്കുള്ള ഭാഗിക നിയന്ത്രണം  ഡിജിസിഎ  നീക്കി.  ഈ മാസം 30 മുതൽ പൂർണതോതിൽ വിമാന സർവീസ് നടത്താം എന്നും ഡിജിസിഎ അറിയിച്ചു. ജൂലൈ 27നാണ് ഡിജിസിഎ എട്ട് ആഴ്ചത്തേയ്ക്ക് സ്‌പൈസ്ജെറ്റിന് നിയന്ത്രണമേർപ്പെടുത്തിയത്.

പിന്നീട് അതു  ഒക്ടോബർ 29 വരെ നീട്ടുകയായിരുന്നു. തുടർച്ചയായി സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്നാണ് ഡിജിസിഎ സ്പൈസ് ജെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം പൈലറ്റുമാര്‍ക്ക് ശമ്പളവര്‍ധന പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരുന്നു. ഇതനുസരിച്ച് ക്യാപ്റ്റന്‍മാര്‍ക്ക് 80 മണിക്കൂര്‍ പറക്കുന്നതിന് പ്രതിമാസം ഏഴ് ലക്ഷം രൂപയാണ് ലഭിക്കുക. പുതിയ ശമ്പളനിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ വന്‍വര്‍ധനവാണ് കുറഞ്ഞകാലത്തിനിടെ ഉണ്ടായത്. ഓഗസ്റ്റിനെ അപേക്ഷിച്ച്, സെപ്റ്റംബറിലെ ശമ്പളത്തില്‍ പരിശീലകര്‍ക്ക് 10% വരെയും ക്യാപ്റ്റന്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും 8% വരെയും വര്‍ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News