നരബലി കേസ്: ഇലന്തൂരില്‍ വീണ്ടും ഡമ്മിയെ ഉപയോഗിച്ചു തെളിവെടുപ്പ് നടത്തി

നരബലി കേസില്‍ ഇലന്തൂരില്‍ വീണ്ടും ഡമ്മിയെ ഉപയോഗിച്ചു തെളിവ് എടുപ്പ് നടത്തി. കേസിലെ പ്രതികളെയായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരെയാണ് കൊച്ചിയില്‍ നിന്നുള്ള അന്വേഷണം സംഘം വൈദ്യന്റെ വീട്ടിലെത്തിച്ച് തെളിവ് എടുപ്പ് നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധര്‍, മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ എന്നിവരുടെ സാനിധ്യത്തിലാണ് തെളിവ് എടുപ്പ് നടന്നത്.

ഇത് നാലാം തവണയാണ് നരബലി കേസില്‍ പ്രതികളെ ഇലന്തൂരില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പ് അഞ്ചുമണിക്കൂര്‍ നീണ്ടുനിന്നു പ്രതികള്‍ കൊലപാതകം നടത്തിയ രീതി ഡമ്മി പരീക്ഷണം നടത്തി അന്വ ഷണ സംഘം വീണ്ടും പുനരാവിഷ്‌ക്കരിച്ചു.

പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടോയെന്ന് പരിശോധിക്കാനാണ് വീണ്ടും ഡമ്മി പരീക്ഷണം നടത്തിയത്..പത്മം, റോസിലിന്‍ എന്നിവരുടെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും ഫോറന്‍സിക് വിദ്ഗദ്ധരുടെയും സാന്നിധ്യത്തിലായിരുന്ന് ഡമ്മികള്‍ ഉപയോഗിച്ച തെളിവെടുപ്പ് നടത്തിയത്.

ഭഗവല്‍ സിംഗിന്റെ വീട്ടില്‍ കോട്ടയത്ത് നിന്ന് എത്തിയ ഫോറന്‍സിക് സംഘം വീണ്ടും ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇലന്തൂരില്‍ മുമ്പ് നടത്തിയ തെളിവെടുപ്പില്‍ 40 ല്‍ അധികം വരുന്ന സുപ്രധാന തെളിവുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ പ്രതികള്‍ കൊലയ്ക്കാ യി ഉപയോഗിച്ച ആയുധങ്ങളും ഉള്‍പ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here