ADVERTISEMENT
ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ഷാംപു മാറ്റി ഉപയോഗിച്ചിട്ടും ദിവസവും തലയില്‍ എണ്ണയും താളിയുമൊക്കെ ഉപയോഗിച്ചിട്ടും മുടികൊഴിച്ചില്‍ മാറാത്തവര്‍ നിരവധിയാണ്.
എന്നാല്‍ അത്തരത്തിലുള്ളവര്‍ താഴെ പറയുന്ന രീതി ഒന്ന് ട്രൈ ചോെയ്തു നോക്കൂ… മുട്ടയുണ്ടെങ്കില്‍ മുടികൊഴിച്ചില്‍ പമ്പകടക്കും. ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുട്ട, മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഉപയോഗിക്കേണ്ട രീതി…
-
ആദ്യം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി.
-
ഇനി, ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഷാമ്പൂ പരുവത്തില്‍ വളരെ ‘സ്മൂത്ത്’ ആകുന്നത് വരെയും ഇളക്കുക.
-
ഈ മിശ്രിതം തലയോട്ടിയില്‍ അല്‍പാല്‍പമായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയില്‍ മാത്രമല്ല, മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേക്കണം. തിനായി ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
-
മുപ്പത് മിനുറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക.
-
മൂപ്പത് മിനുറ്റിന് ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഒരിക്കലും മുട്ട തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ തല കഴുകരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.