
സോഷ്യല്‍മീഡിയയില്‍ ഒരു പൂരം നടക്കുകയാണിപ്പോള്‍. സിപിഐഎമ്മിന്റെ ഇടത് സഖാക്കളെല്ലാം തന്നെ ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെവന്ന വെല്ലുവിളികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്… എന്താണ് ? ആരുടെയാണ് ? എന്നൊക്കെയല്ലേ…. നമ്മടെ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാതാണ് ഈ വില്ലുവിളികള്‍ എല്ലാം തുടങ്ങാന്‍ കാരണം.
ഒന്നുമില്ല, വെറുതെ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന് ചെറിയ ഒരു പോസ്റ്റിട്ടു. എന്നാല്‍ അതിന് താഴെ മലവെള്ളപ്പാച്ചില്‍പോലെ കമന്റ്‌സുകളുടെ ഒരു കുത്തൊഴക്ക് തന്നെയായിരുന്നു.
ഇ പി ജയരാജനും, എം എം മണിയും സച്ചിന്‍ദേവ് എംഎല്‍എയും വി കെ പ്രശാന്ത് എംഎല്‍എയും എന്നിങ്ങനെ തുടങ്ങി ഇടത് സഖാക്കളുടെ ഒരു ആറാട്ട് തന്നെയാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ നടക്കുന്നത്.
കപ്പ് ബ്രസീലിന് തന്നെയെന്നും മറ്റുള്ളവര്‍ക്ക് ഖത്തറിലെ കാഴ്ചകള്‍ കണ്ട മടങ്ങാമെന്നും സച്ചിന്‍ദേവ് എം എല്‍ എ പറഞ്ഞു. കപ്പ് മഞ്ഞക്കുമില്ല നീലക്കുമില്ല, കപ്പ് ഇംഗ്ലണ്ടിനു തന്നെയെന്ന് ശ്രീനിജന്‍ എം എല്‍ എ പറഞ്ഞു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവെ ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു എന്നായിരുന്നു വി കെ പ്രശാന്ത് എം എല്‍എയുടെ കമന്റ്.
കോപ്പ അമേരിക്ക കീഴടക്കി ഫൈനലിസ്മയും നേടി. ഇനി ഖത്തറില്‍ ലോകക്കപ്പിലും മുത്തമിടും. വാമോസ് അര്‍ജന്റീന.. എന്നായിരുന്നു ഇ പി ജയരാജന്റെ കമന്റ്.
എന്നാല്‍ മറ്റൊരു രസകരമായ കമന്റ് എന്തെന്നാല്‍, നാളെ പല മാധ്യമങ്ങളിലും ‘സോഷ്യല്‍മീഡിയയില്‍ ഇടത് സഖാക്കളുടെ വെല്ലുവിളി എന്ന തരത്തില്‍ വാര്‍ത്തകള്‍ വരും’ എന്നാണ്.
ഏതായാലും മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്കിന് താഴെയായി ഫുട്‌ബോള്‍ പ്രേമികളെല്ലാം തന്നെ അണിനിരന്നിട്ടുണ്ട്.
ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here