സിമ്പിളാണ് പക്ഷേ പവര്‍ഫുളും; ക‍ഴിക്കാം ചില്ലി ഗാർലിക് പൊറോട്ട

രാത്രിയില്‍ ക‍ഴിക്കാം സ്പെഷ്യല്‍ ചില്ലി ഗാർലിക് പൊറോട്ട

ചേരുവകള്‍

ആട്ട – 1/2 കപ്പ്

ബട്ടര്‍ – 1 ടീസ്പൂണ്‍

വെളുത്തുള്ളി(ഗ്രേറ്റ് ചെയ്തത്) – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ചില്ലി ഫ്ലേക്സ് – 1 ടീസ്പൂണ്‍

മല്ലിയില( ചെറുതായി അരിഞ്ഞത്) – ആവശ്യത്തിന്

വെള്ളം – 1 കപ്പ്്

പച്ച മുളക് – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ബട്ടര്‍, ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി, ചില്ലി ഫ്ലേസ്‌ക്, ചെറുതായി അരിഞ്ഞ മല്ലിയില എന്നിവ നന്നായി മിക്സ് ചെയ്യുക. ബട്ടര്‍ റൂം ടെമ്പറേച്ചറിലുള്ളതായിരിക്കണം. മറ്റൊരു പാത്രത്തില്‍ ആട്ടയും ഉപ്പും യോജിപ്പിക്കുക.

കുറേശ്ശെ വെള്ളം ചേര്‍ത്ത് കട്ടിയുള്ള മാവാക്കണം. ഇതിലേക്ക് ബട്ടര്‍ മിശ്രിതം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു നോണ്‍സ്റ്റിക് തവ ചൂടാക്കി മാവ് കോരിയൊഴിച്ച് പറാത്തയുടെ ഷേപ്പില്‍ പരത്തിയെടുക്കുക. രണ്ടു വശവും മറിച്ചിട്ട് വേവിച്ചെടുക്കുക. ചൂടോടെ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here