ADVERTISEMENT
സംസ്ഥാനത്തെ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ ഇനി കാത്തു കിടക്കേണ്ട. അതിർത്തി കടക്കാനുള്ള പെർമിറ്റ് ഇനി ഓൺലൈനിൽ ലഭിക്കും. ചെക്പോസ്റ്റ് മൊഡ്യൂൾ എന്ന സോഫ്റ്റ്‌വേർ സംവിധാനം ഗതാഗത വകുപ്പ് മന്ത്രി വാളയാറിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും കടക്കാൻ ടാക്സി വാഹനങ്ങൾക്ക് പ്രത്യേക പെർമിറ്റ് വേണമെന്നതിനാൽ വലിയ തിരക്കായിരുന്നു അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇതുവരെ അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇനിമുതൽ പെർമിറ്റ് ഓൺലൈനായി എടുക്കാം. ഓൺലൈൻ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വാളയാറിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിച്ചു.
ചെക്പോസ്റ്റ് മൊഡ്യൂൾ എന്ന സോഫ്റ്റ്‌വേറിലാണ് ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. വീടുകളിൽനിന്നോ ഇ-സേവാ കേന്ദ്രങ്ങളിൽനിന്നോ നേരത്തേകൂട്ടി പെർമിറ്റ് ഫീസും ടാക്സും ഓൺലൈനായി അടയ്ക്കാനാവും. ഇതിന്റെ രേഖ ചെക്പോസ്റ്റുകളിൽ കാണിച്ച് യാത്ര തുടരാം, നേരത്തെ, മോട്ടോർവാഹനവകുപ്പിന്റെ വിവിധ സേവനങ്ങൾ ഓൺലൈനാക്കിയിരുന്നെങ്കിലും പ്രത്യേക യാത്രാപെർമിറ്റിന് നേരിട്ട് ചെക്പോസ്റ്റുകളിൽ എത്തേണ്ടിയിരുന്നു.
ഈ രീതിയാണ് ഓൺലൈൻ സംവിധാനം വന്നതോടെ ഇല്ലാതായത്, ഫീസിലോ ടാക്സിലോ എന്തെങ്കിലും വ്യത്യാസം കണ്ടെത്തുകയാണെങ്കിൽ അത് അടയ്ക്കാൻ താത്കാലിക സംവിധാനവും ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.