കേരള കർഷകസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു

കോട്ടയത്ത് നടന്നു വന്ന കർഷകസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു . വൈകീട്ട് നടന്ന പതിനിധി റാലിയോടെയാണ് തീരുനക്കര മൈതാനിയിൽ സമ്മേളനം സമാപിച്ചത് . cpm പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായ് വിജയൻ സമ്മേളനം ഉത്ഘാടനം ചെയ്തു.

സംഘപരിവാറിന്റ ധിക്കാര പൂർവ്വമായ സമീപനമാണ് BJP സർക്കാർ രാജ്യത്ത് നടപ്പാക്കിയത്. ഇതിനെയാണ് കർഷകർ ശക്തമായ സമരത്തിലൂടെ മുട്ടുകുത്തിച്ചത്.. കർഷകപ്രകോപത്തിൽ അഭിമാനകരമായ പങ്കാണ് കിസ്സാൻ സഭ വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ താത്പര്യമല്ല സർക്കാർ നടത്തുന്നത്. ജനങ്ങൾ പട്ടിണി കിടക്കാത്ത ഒരു പ്രദേശം കേരളമാണ്. കോവിഡ് കാലത്ത് പോലും ജനങ്ങൾ പട്ടിണി കിടന്നില്ല. ഇത് കാണിക്കുന്നത് സർക്കാറിന് ജനങ്ങളോടുള്ള കരുതൽ കൊണ്ടാണ്.

നാട് വികസിക്കണമെങ്കിൽ എല്ലാ മേഖലയും ഒരുപോലെ വികസിക്കണം അതിൽ പ്രധാനമാണ് കാരിക മേഖല. കേരളത്തിൽ പച്ചക്കറി ഒരു സംസ്കാരമായ് മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു . സംസ്ഥാന പ്രസിഡന്റ് M വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വത്സൻ പനോളി സ്വാഗതം ആശംസിച്ചു. കിസാൻ സഭ നേതാക്കളായ ഹനൻ മുള്ള അശോക് ധവ്ള Ep ജയരാജൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here