നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകൻ ; ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകൻ, കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാള്‍ .മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത് . ഇന്ന് രാവിലെ പത്രങ്ങളില്‍ വന്ന ചിത്രം ശ്രദ്ധിക്കുകയും മുരുകനെ നേരിട്ട് വീട്ടിൽ പോയി കാണുകയും ചെയ്തതിനു ശേഷമാണ് മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ മുരുകനെ അഭിനന്ദിച്ചിരിക്കുന്നത് . പോസ്റ്റ് ഇങ്ങനെ …

ഇന്ന് രാവിലെ പത്രങ്ങളില്‍ വന്ന ഈ ചിത്രം, തിരുവനന്തപുരത്ത് മഴവെള്ളം റോഡില്‍ നിന്ന് നീക്കാൻ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതാണ്. ഓട അടച്ച് കിടക്കുന്ന മണ്ണ്, മൺവെട്ടിയുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് കൈകളുപയോഗിച്ചുള്ള ഈ ശ്രമം. പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്ന ആ തൊഴിലാളി ആരാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രനോട് അന്വേഷിച്ചപ്പോളാണ്, മുരുകനെക്കുറിച്ച് മനസിലാക്കിയത്. വൈകുന്നേരം മുരുകനെ വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകൻ, കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാള്‍.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകള്‍ക്കും ഇന്നുതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തില്‍ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഊര്‍ജം പകരുന്നു മുരുകനെപ്പോലെയുള്ളവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News