സൈനിക ഹെലിക്കോപ്‌റ്റർ അപകടം ; മരിച്ചവരിൽ മലയാളി സൈനികനും

സൈനിക ഹെലിക്കോപ്‌റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും . കാസർഗോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ്‌ മരിച്ചത്‌. സൈനിക ഉദ്യോഗസ്ഥർ വീട്ടിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു : അഞ്ചു മരണം

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു ,അഞ്ചു മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാല് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.മൂന്നു ഹെലികോപ്റ്ററുകളില്‍ രക്ഷാപ്രവര്‍ത്തകള്‍ സ്ഥലത്തേക്കു തിരിച്ചിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഈ മാസം രണ്ടാം തവണയാണ് അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകരുന്നത്. തവാങ്ങിന് സമീപം ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News