മുരുകൻ ചേട്ടനെ പോലുള്ളവർ നഗരസഭയ്ക്ക് അഭിമാനമാണ് ; മേയർ ആര്യ രാജേന്ദ്രൻ

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുമ്പോഴാണ് അവിടെ വെള്ളക്കെട്ട് പരിഹരിക്കാൻ ശ്രമിക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളിയായ മുരുകൻ ചേട്ടനെ കാണുന്നത്. അദ്ദേഹത്തിൻ പരിശ്രമം കണ്ടുടൻ അവിടിറങ്ങി സംസാരിച്ചാണ് മടങ്ങിയത്.ഇന്ന് പത്രമാധ്യമങ്ങളിലും മുരുകൻ ചേട്ടന്റെ ആ ഇടപെടൽ വാർത്തയായി വന്നു. മുരുകൻ ചേട്ടനെ പോലുള്ളവർ നഗരസഭയ്ക്ക് അഭിമാനമാണ് . ഫേസ്ബുക് പോസ്റ്റിൽ ശുചീകരണ തൊഴിലാളി മുരുകനെ അഭിനന്ദിച്ച് മേയർ ആര്യ രാജേന്ദ്രൻ .പോസ്റ്റ് ഇങ്ങനെ ….

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുമ്പോഴാണ് അവിടെ വെള്ളക്കെട്ട് പരിഹരിക്കാൻ ശ്രമിക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളിയായ മുരുകൻ ചേട്ടനെ കാണുന്നത്. അദ്ദേഹത്തിൻ പരിശ്രമം കണ്ടുടൻ അവിടിറങ്ങി സംസാരിച്ചാണ് മടങ്ങിയത്.ഇന്ന് പത്രമാധ്യമങ്ങളിലും മുരുകൻ ചേട്ടന്റെ ആ ഇടപെടൽ വാർത്തയായി വന്നു.
വാർത്ത കണ്ട ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് മുരുകൻ ചേട്ടനെ കുറിച്ച് അന്വേഷിച്ചു .തുടർന്ന് വൈകുന്നേരം മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു.
മുരുകൻ ചേട്ടനെ പോലുള്ളവർ നഗരസഭയ്ക്ക് അഭിമാനമാണ്. നഗരസഭയുടെ വിജയകരമായ യാത്രക്ക് ഓരോ ശുചീകരണ തൊഴിലാളികളും അവരുടെ പ്രവർത്തനവും വലിയ പങ്കാണ് വഹിക്കുന്നത്.അദേഹത്തിന്റെ ഇടപെടൽ മറ്റുള്ള ജീവനക്കാർക്കും പ്രചോദനമാകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel