ADVERTISEMENT
ബ്രിട്ടണിൽ(britain) വീണ്ടും രാഷ്ട്രീയ പ്രതിസന്ധി പിടിമുറുക്കിയിരിക്കുകയാണ്. 44 ദിവസം മാത്രം അധികാരത്തിലിരുന്ന് ലിസ്ട്രസ് ഒഴിയുമ്പോൾ ഇനി അറിയാനുള്ളത് അടുത്ത പ്രധാനമന്ത്രി ആരെന്നുള്ളതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി(prime minister) തെരഞ്ഞെടുപ്പില്‍ പെന്നി മോര്‍ഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈസ് ഓഫ് കോമണ്‍സിന്റെ ലീഡറായ പെന്നി മോര്‍ഡന്റ് കഴിഞ്ഞ തവണയും മല്‍സരിച്ചിരുന്നെങ്കിലും പുറത്താവുകയായിരുന്നു. ഋഷി സുനാക്ക്, ബോറിസ് ജോണ്‍സന്‍ എന്നിവരും പരിഗണനയിലുണ്ട്.
ലിസ് ട്രസിന്റെ രാജിക്കുശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യ നേതാവാണ് പെന്നി മോര്‍ഡന്റ്. പുതിയ തുടക്കം ആഗ്രഹിക്കുന്ന സഹപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് മോര്‍ഡന്റ് പറഞ്ഞു. അതേസമയം നൂറ് എം.പിമാരുടെ പിന്തുണയുണ്ടെങ്കിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടുകയുള്ളു.
നിലവില്‍ 20 എം.പിമാരുടെ പിന്തുണയാണ് മോര്‍ഡന്റിനുള്ളത്. പിന്തുണ ഉറപ്പാക്കാന്‍ തിങ്കളാഴ്ച ഉച്ചവരെയാണ് സമയം. ഇതുവരെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായി ഋഷി സുനാക്കിനാണ് എം.പിമാര്‍ക്കിടയില്‍ പന്തുണ കൂടുതലുള്ളത്. അറുപതോളം പേര്‍ സുനാക്ക് പ്രധാനമന്ത്രിയാവവണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ബറിസ് ജോണ്‍സനുവേണ്ടിയും എം.പിമാര്‍ രംഗത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.