Police: പ്ലസ്‌ വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന്‌ സസ്‌പെൻഷൻ

കിഴിശ്ശേരിയിൽ പ്ലസ്‌ വൺ വിദ്യാർഥിയെ മർദിച്ച പൊലീസു(police)കാരന്‌ സസ്‌പെൻഷൻ. കോഴിക്കോട്(kozhikode) മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്‌ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്.

ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്‌ദുൽ കാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News