Eldhose Kunnappilly: എൽദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിനെത്തി

ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളി(eldhose kunnappilly) ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മുൻകൂർ ജാമ്യഹർജി അനുവദിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച്‌(crime branch) അസി. കമീഷണർ ബി അനിൽകുമാർ മുമ്പാകെ ഹാജരാകാൻ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ്‌ കോടതി കർശന നിർദേശം നൽകിയിരുന്നു.

രാവിലെ 9 മുതല്‍ രാത്രി ഏഴുവരെയാണ് ചോദ്യം ചെയ്യല്‍. കോടതി ഉത്തരവ് അനുസരിച്ച് ഇന്നു മുതൽ അടുത്ത മാസം ഒന്നാം തിയതി വരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. എൽദോസ് ഉപയോഗിച്ച രണ്ട് ഫോണുകളും ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരും. ഈ ഘട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെയും രണ്ടു വ്യക്തികളുടെ ആള്‍ജാമ്യത്തിലും വിട്ടയക്കണമെന്നാണ് വ്യവസ്ഥ. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനും മറ്റുമായി നിയന്ത്രിത കസ്റ്റഡിയിലെടുക്കാം. പ്രതിയുടെ ഒപ്പടക്കമുള്ള തെളിവ് ശേഖരിക്കാനും പൊലീസിന് അധികാരമുണ്ടാകും. നിയന്ത്രിത കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ജാമ്യം താല്‍ക്കാലികമായി റദ്ദുചെയ്യും.

എല്‍ദോസ് തന്റെ രണ്ടു ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ടിവും. അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കും. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കോവളത്തെ ആത്മഹത്യാ മുനമ്പിലെത്തിച്ച് എല്‍ദോസ് കുന്നപ്പിള്ളി യുവതിയെ വധിക്കാന്‍ ശ്രമിച്ചതായി മൊഴിയുണ്ട്. ഇക്കാര്യത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് ഹാജരാക്കേണ്ടതുണ്ടന്നും പ്രേസിക്യൂഷന്‍ കോടതിയെ അറിയിക്കും. തന്റെ പേര്‌ ഓൺലൈൻ മാധ്യമങ്ങൾ വെളിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ പേട്ട പൊലീസ്‌ കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News