Delhi: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം

ദില്ലി(delhi)യിൽ അന്തരീക്ഷ മലിനീകരണം(pollution) രൂക്ഷം. വായു നിലവാര സൂചികയിൽ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത് ഉയർത്തുന്നത്. വായു മലിനീകരണ പ്രതിസന്ധി മുന്നിൽകണ്ട് ദില്ലിയിൽ ദീപാവലി ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ദീപാവലി ദിനത്തിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ പടക്കങ്ങളുടെ ഉൽപ്പാദനം, വിൽപ്പന, പൊട്ടിക്കൽ എന്നിവ ദില്ലിയിൽ നിരോധിച്ചു. പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. അതേസമയം മലിനീകരണ തോത് വളരെ കുറഞ്ഞ ഗ്രീൻ ക്രാക്കേഴ്സിന് അനുമതി ഉണ്ട്.

Accident: ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുകാരി മരിച്ചു

പാലക്കാട്(palakkad) ഒറ്റപ്പാലത്ത് വാഹനാപകടം(accident). 9 വയസുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റുള്ള 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 12.30 നായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News