Madhyapradesh: മധ്യപ്രദേശിൽ ബസ് അപകടം; 15 മരണം

മധ്യപ്രദേശിലെ(madhyapradesh) രേവ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 15 മരണം. 40 പേർക്ക് പരുക്കേറ്റു. ഹൈദരാബാദിൽ നിന്നും ഉത്തർപ്രദേശിലെ ഗോരഖ് പൂരിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. മധ്യപ്രദേശ് രേവ ജില്ലയിലെ സുഹാഗി പർവത മേഖലയിൽ വെച്ചാണ് അപകടമുണ്ടാകുന്നത്. മറ്റൊരു അപകടത്തില്‍ പെട്ട് ദേശീയപാതയില്‍ കുടുങ്ങിയതായിരുന്നു ട്രക്ക്.

ഇതിന് പുറകിലേക്ക് ബസ്സ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസിലുണ്ടായിരുന്നവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റവരെ റിവയിലെ സഞ്ജയ്ഗാന്ധി ആശുപത്രിയിലും മറ്റുള്ളവരെ സുഹാഗിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അതിന് ശേഷമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷ രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Accident: ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസുകാരി മരിച്ചു

പാലക്കാട്(palakkad) ഒറ്റപ്പാലത്ത് വാഹനാപകടം(accident). 9 വയസുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റുള്ള 7 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 12.30 നായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here