അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടം;മലയാളി സൈനികന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി | Pinarayi Vijayan

അരുണാചല്‍ പ്രദേശിലെ സിയാങ്ങില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണമടഞ്ഞ സൈനികന്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി കെ വി അശ്വിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan) അനുശോചിച്ചു.

അതേസമയം അരുണാചല്‍ പ്രദേശിലെ ഹെലികോപ്ടര്‍ അപകടത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് മുന്‍പ് അപായ സന്ദേശം ലഭിച്ചു. സാങ്കേതിക തകരാര്‍ ഉണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു : അഞ്ചു മരണം

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു ,അഞ്ചു മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാല് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.മൂന്നു ഹെലികോപ്റ്ററുകളില്‍ രക്ഷാപ്രവര്‍ത്തകള്‍ സ്ഥലത്തേക്കു തിരിച്ചിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഈ മാസം രണ്ടാം തവണയാണ് അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകരുന്നത്. തവാങ്ങിന് സമീപം ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News