Malappuram: പെരിന്തൽമണ്ണയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം(malappuram) പെരിന്തൽമണ്ണയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം(blackmoney) പിടികൂടി. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ
മുജീബ്, മുഹമ്മദ് തസ്നീം, മുഹമ്മദാലി എന്നിവരാണ് പിടിയിലായത്.

Case: അശ്ലീല വെബ്സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു; പരാതിയുമായി യുവാവ് രംഗത്ത്

അശ്ലീല വെബ്സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത്. സംവിധായകയ്ക്കും ഒടിടി(ott) പ്ലാറ്റ്ഫോമിനും എതിരെ യുവാവ് പൊലീസില്‍(police) പരാതി നല്‍കി. തന്‍റെ സിനിമാ മോഹം മുതലെടുത്ത് വഞ്ചിക്കുകയായിരുന്നുവെന്ന് തിരുവനന്തപുരം(tvm) സ്വദേശിയായ യുവാവ് കൈരളി ന്യൂസിനോട് പറഞ്ഞു. അതേസമയം യുവാവിനെ അഭിനയിപ്പിച്ചത് അനുമതിയോടെയാണെന്നാണ് ഒടി ടി കമ്പനിയുടെ വിശദീകരണം.

സിനിമാ മോഹവുമായി നടന്ന തന്നെ സുഹൃത്താണ് ചതിക്കുഴിയില്‍ ചാടിച്ചതെന്ന് യുവാവ് പറയുന്നു. തിരുവനന്തപുരം അരുവിക്കരയിൽ ആളോഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടു. ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഒൺലി സിനിമയാണെന്ന് അറിഞ്ഞതെന്നും യുവാവ് ആരോപിച്ചു.

ആറ് വർഷമായി സിനിമ – സീരിയൽ രംഗത്ത് അസി.ഡയറക്ടറായ തിരുവനന്തപുരം സ്വദേശിയായ 26 കാരന്‍ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. താന്‍ മാത്രമല്ല, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കെണിയില്‍പ്പെട്ടതായും യുവാവ് പറയുന്നു. സംഭവത്തില്‍ വിശദീകരണവുമായി ഒ ടി ടി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. അശ്ലീല ചിത്രം തന്നെയാണെന്ന് അറിഞ്ഞു കൊണ്ടാണ് നടൻ അഭിനയിച്ചതെന്നും പ്രതിഫലം ഉൾപ്പെടെ നൽകി കഴിഞ്ഞു എന്നുമാണ് ഒ ടി ടി കമ്പനിയുടെ വിശദീകരണം. യുവാവ് കരാറില്‍ ഒപ്പിടുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News