കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ മാത്രമേ വിദ്വേഷ പ്രസംഗങ്ങളെ നേരിടാനാകൂ:ജോണ്‍ ബ്രിട്ടാസ് എം പി | John Brittas MP

കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ മാത്രമേ വിദ്വേഷ പ്രസംഗങ്ങമെന്ന വിപത്തിനെ നേരിടാനാകൂവെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP).

എല്ലാ മതങ്ങളെയും സമഭാവനയോടെ കാണണമെന്നാണ് നമ്മുടെ ഭരണഘടന നമ്മളെ പഠിപ്പിക്കുന്നത്. ശാസ്ത്രബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്‌കരണവും ജനങ്ങളുടെ കടമയാണെന്നും അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ രൂപം:-

ദൈവത്തെ നമ്മള്‍ എന്താക്കി മാറ്റിയിരിക്കുകയാണ്? രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളെ മുന്‍നിര്‍ത്തി സുപ്രീം കോടതി ചോദിച്ചതാണിത്. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണണമെന്നാണ് നമ്മുടെ ഭരണഘടന നമ്മളെ പഠിപ്പിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അരങ്ങേറുന്ന കാടത്തത്തില്‍ കോടതി ശക്തമായ രോഷപ്രകടനമാണ് നടത്തിയത്.

ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്നും ഭരണഘടനയുടെ 51(A)(h)പൗരന്മാരില്‍ നിക്ഷിപ്തമാകുന്ന ഉത്തരവാദിത്വം വലുതാണെന്നും കോടതി ഓര്‍മിപ്പിച്ചു. ശാസ്ത്രബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്‌കരണവും ജനങ്ങളുടെ കടമയാണ്.
ഒക്ടോബര്‍ 9നാണ് മുസ്ലിങ്ങള്‍ക്ക് ഭ്രഷ്ട് ഏര്‍പ്പെടുത്തണമെന്ന് ബിജെപി എം പി പര്‍വേഷ് സാഹിബ് സിങ് വര്‍മ്മ ഡല്‍ഹിയില്‍ ആഹ്വാനം ചെയ്തത്.
വിദ്വേഷ പ്രസംഗങ്ങളെ ശക്തമായി നേരിടണമെന്ന കോടതി നിര്‍ദ്ദേശം ഇതാദ്യമായല്ല ഉണ്ടാകുന്നത്. കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ മാത്രമേ ഈ വിപത്തു ഇല്ലാതാകുകയുള്ളൂ. ധ്രുവീകരണം ഒരു നയമായിരിക്കുമ്പോള്‍ സുപ്രീം കോടതി വിധിക്കു എത്ര പ്രസക്തി ഉണ്ടാകും?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here