Kozhikode:കോഴിക്കോട് ജില്ലയിലെ പാടശേഖരങ്ങളില്‍ വളപ്രയോഗത്തിന് ഇനി ഡ്രോണുകളും

(Kozhikode)കോഴിക്കോട് ജില്ലയിലെ പാടശേഖരങ്ങളില്‍ വളപ്രയോഗത്തിന് ഇനി ഡ്രോണുകളും. കൂടുതല്‍ സ്ഥലത്ത് കുറഞ്ഞ അളവില്‍ വളം, നിമിഷ നേരത്തിനകം വിതറാനാകും എന്നതാണ് ഡ്രോണ്‍ ഉപയോഗത്തിന്റെ പ്രത്യേകത. കര്‍ഷകര്‍ക്ക് കാര്‍ഷിക ഡ്രോണുകളെ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാവൂര്‍ പാടശേഖരത്തില്‍ നടന്നു.

പരമ്പരാഗത കൃഷിരീതിയില്‍ വളംപ്രയോഗം ചെയ്യുമ്പോള്‍ വളവും പണവും സമയവും പാഴാവുന്ന കര്‍ഷകന്റെ ആശങ്കക്ക് പരിഹാരമായാണ് നൂതന സാങ്കേതിക വിദ്യയായ ഡ്രോണിന്റെ വരവ്. വളത്തിന്റെ അളവ് കുറയുന്നതിനൊപ്പം വളപ്രയോഗത്തിന്റെ കാര്യക്ഷമതയും ഇത് വഴി കൂടും. പാടശേഖരങ്ങളില്‍ കള- കീടനാശിനി തളിക്കാനും ഡ്രോണ്‍ ഉപയോഗിക്കാം. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഡ്രോണ്‍ പ്രദര്‍ശനം നടന്നു

ജില്ലാതല ഉദ്ഘാടനം മാവൂര്‍ പാടശേഖരത്തില്‍ പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. 10 ലക്ഷം രൂപ വരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിയായ കര്‍ഷകര്‍ക്ക് 40% മുതല്‍ 50 വരെ സബ്‌സിഡിയിലും പാടശേഖരങ്ങള്‍, എഫ് പി ഒ തുടങ്ങിയ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75 വരെയും സബ്‌സിഡിയിലും ലഭ്യമാകും. 10 മിനിറ്റില്‍ ഒരേക്കറില്‍ വളപ്രയോഗം നടത്താം. 10 ലിറ്റര്‍ ശേഷിയുള്ള ഡ്രോണിന് 5 ലക്ഷത്തിനടുത്ത് വില വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News