Eldhose Kunnappilly: എൽദോസിനെതിരായ നടപടിയിൽ തീരുമാനം ഇന്നെന്ന് സുധാകരൻ

എൽദോസിനെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ(k sudhakaran). എൽദോസിൻ്റെ വിശദീകരണം വിശദമായി പരിശോധിക്കണമെന്നും തെറ്റുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. എൽദോസ് വിഷയത്തിൽ കെ പി സി സി പ്രസിഡന്റുമായി ആലോചിച്ച് നടപടി ഉണ്ടാകുമെന്ന് വിഡി സതീശനും പറഞ്ഞു.

അതേസമയം, ബലാത്സംഗക്കേസിൽ ചോദ്യംചെയ്യലിനായി കോൺഗ്രസ് എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളി(eldhose kunnappilly) അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി അനിൽകുമാറിന് മുന്നിലാണ് ഹാജരായത്.

ഏത് നിയമനടപടിയുണ്ടായാലും അഭിമുഖീകരിക്കുമെന്ന് എല്‍ദോസിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. കോടതിവിധിയില്‍ പറഞ്ഞ വ്യവസ്ഥകള്‍ അനുസരിക്കുമെന്നും അഭിഭാഷകന്‍ പ്രതികരിച്ചു.

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കും. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

കോവളത്തെ ആത്മഹത്യാ മുനമ്പിലെത്തിച്ച് എല്‍ദോസ് കുന്നപ്പിള്ളി യുവതിയെ വധിക്കാന്‍ ശ്രമിച്ചതായി മൊഴിയുണ്ട്. ഇക്കാര്യത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് ഹാജരാക്കേണ്ടതുണ്ടന്നും പ്രേസിക്യൂഷന്‍ കോടതിയെ അറിയിക്കും. തന്റെ പേര്‌ ഓൺലൈൻ മാധ്യമങ്ങൾ വെളിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ പേട്ട പൊലീസ്‌ കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News