Delhi:ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം;ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

(Delhi)ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. വായു നിലവാര സൂചികയില്‍ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത് ഉയര്‍ത്തുന്നത്.

വായു മലിനീകരണ പ്രതിസന്ധി മുന്നില്‍ കണ്ട് ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കും ആം ആദ്മി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദീപാവലി ദിനത്തില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പടക്കങ്ങളുടെ ഉല്‍പ്പാദനം, വില്‍പ്പന, പൊട്ടിക്കല്‍ എന്നിവ ദില്ലിയില്‍ നിരോധിച്ചു.

പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രിയും ഗോപാല്‍ റായ് പറഞ്ഞു. അതേസമയം മലിനീകരണ തോത് വളരെ കുറഞ്ഞ ഗ്രീന്‍ ക്രാക്കേഴ്‌സിന് അനുമതി ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News