Software Engineer: ജാർഖണ്ഡിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു; 10 പേർക്കെതിരെ കേസ്

ജാർഖണ്ഡിലെ ചൈബാസയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട സോഫ്റ്റ്‌വെയർ എഞ്ചിനീയറെ(software engineer) കൂട്ടബലാത്സംഗം ചെയ്തു. 10 പേർക്കെതിരെ പൊലീസ്(police) കേസെടുത്തു. ഒക്‌ടോബർ 20ന് സുഹൃത്തിനൊപ്പം പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. യുവതി തന്റെ സുഹൃത്തുമായി റോഡരികിൽ സംസാരിച്ചിരിക്കുമ്പോൾ പത്തോളം പേർ വന്ന് അവരെ മർദ്ദിക്കുകയായിരുന്നു.

അജ്ഞാത സംഘം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ യുവതി സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News