CBI:സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള സംസ്ഥാന അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

(CBI)സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള സംസ്ഥാന അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഉദ്ധവ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമമാണ് ദേവേന്ദ്ര ഫഡ്നാവിസ് എടുത്ത് കളഞ്ഞത്. സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാന്‍ സി ബി ഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന നിലവിലെ വ്യവസ്ഥയാണ് മഹാരാഷ്ട്രയിലെ ബിജെപി ഷിന്‍ഡെ സര്‍ക്കാര്‍ റദ്ദാക്കിയത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അംഗീകരിക്കുകയായിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് നിയമം നടപ്പാക്കിയത്.

രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന പരാതികള്‍ പരക്കെ നിലനില്‍ക്കുമ്പോഴാണ് പുതിയ സര്‍ക്കാരിന്റെ നടപടി വീണ്ടും ചര്‍ച്ചയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News