
നെടുമങ്ങാട്(nedumangad) വാളിക്കോട് – നെട്ടയിൽ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് അദ്ധ്യാപിക( മരിച്ചു. ബോബെ വില്ലയില്‍ ജീന (40) ആണ് മരിച്ചത്. നെട്ടയില്‍ വച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ അധ്യാപികയാണ് ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
Madhyapradesh: മധ്യപ്രദേശിൽ ബസ് അപകടം; 15 മരണം
മധ്യപ്രദേശിലെ(madhyapradesh) രേവ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 15 മരണം. 40 പേർക്ക് പരുക്കേറ്റു. ബസും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ബസ്(bus) ആണ് അപകടത്തിൽ പെട്ടത്. ബസിൽ ഉണ്ടായിരുന്നവർ എല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here