Swami Sandeepanandagiri: ജ്യോതിഷം നോക്കി വിവാഹം നടത്തുന്നതിനെതിരെ മുന്നോട്ടുവരണം: സ്വാമി സന്ദീപാനന്ദഗിരി

ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങിയവർ തെറ്റിദ്ധരിക്കപ്പെട്ടവരെന്നും ആരോഗ്യകരമായ ചെറുത്തുനിൽപ്പിന് വനിതാ മതിൽ കൊണ്ടായിയെന്നും സ്വാമി സന്ദീപാനന്ദഗിരി(Swami Sandeepanandagiri). ജ്യോതിഷം നോക്കി വിവാഹം നടത്തുന്നതിനെതിരെയും നവോത്ഥാന സമിതി മുന്നോട്ടുവരണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

അന്ധവിശ്വാസ, അനാചാര, മയക്കുമരുന്ന് വിപത്തിനെതിരെ ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔഷധി സർക്കാർ സ്ഥാപനമാണെന്നും ഔഷധിക്കായി ആശ്രമം നൽകുന്നതിനെ സംശയ കണ്ണോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് വരുന്നതോടെ ആശ്രമത്തിന്റെ ജനകീയത വർദ്ധിക്കും.

ആശ്രമം സർക്കാരിന് വിൽക്കാനാണ് തീരുമാനം. കൊവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി. സർക്കാർ സ്ഥാപനമാകുമ്പോൾ സാമ്പത്തിക ഇടപാടുകൾ സുതാര്യമാകും’, സ്വാമി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here