Eldhose Kunnappilly:കുന്നപ്പിള്ളിക്കെതിരെ നടപടി വൈകിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

(Eldhose Kunnappilly)എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോണ്‍ഗ്രസ്(Congress) നടപടി വൈകുന്നു. ഓരോ ദിവസവും ഓരോ കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയാണ് നേതൃത്വം. കെ സുധാകരനും വി ഡി സതീശനും നടപടി ഉണ്ടാകുമെന്ന് ഇന്നും ആവര്‍ത്തിച്ചെങ്കിലും എന്നെന്ന കാര്യത്തില്‍ ഉറപ്പില്ല.

അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യല്‍ ദിവസം മുഴുവന്‍ തുടരുമ്പോഴും എല്‍ദോസിനെതിരായ കോണ്‍ഗ്രസിന്റെ നടപടി ഇഴഞ്ഞു നീങ്ങുകയാണ്. കെ മുരളീധരനും വി ഡി സതീശനും നടപടി ഉടനെന്ന് ആവര്‍ത്തിക്കുന്നു. അതേ സമയം ഇന്നലെ വൈകുന്നേരം കെ സുധാകരന്‍ നടപടി ഇന്നില്ലെന്ന് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ അച്ചടക്ക സമിതിയോട് കൂടി ആലോചിച്ച് തീരുമാനം എന്നായിരുന്നു സുധാകരന്റെ ന്യായീകരണം. ഇന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ സുധാകരന്‍ നടപടി ഇന്നെന്ന് ആവര്‍ത്തിച്ചു.

എല്‍ദോസിന്റെ വിശദീകരണം വിശദമായി പരിശോധിക്കണമെന്നാണ് ഇത്തവണത്തെ ന്യായീകരണം. വിശദീകരണം ലഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും അത് പഠിക്കാന്‍ കോണ്‍ഗ്രസിന് സമയം കിട്ടിയില്ല. നടപടിക്കാര്യത്തില്‍ അച്ചടക്ക സമിതിയും കണ്ണടച്ച് ഇരുട്ടാക്കുന്നു എന്ന് വേണം കരുതാന്‍. ഇതോടെ നടപടിക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വ്യക്തമാവുകയാണ്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണവും, മുന്‍കൂര്‍ ജാമ്യവും, ചോദ്യം ചെയ്യലുമെല്ലാം എല്‍ദോയ്ക്ക് സംരക്ഷണം തീര്‍ക്കാനുള്ള മറയാക്കുന്ന കോണ്‍ഗ്രസ് വിഷയം തണുക്കുമെന്നും പോറലേല്‍ക്കാതെ എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിച്ചുനിര്‍ത്താമെന്നും പ്രതീക്ഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News