Kilikolloor:കിളികൊല്ലൂര്‍ പോലീസ് മര്‍ദ്ദനം;പ്രതിഷേധ മാര്‍ച്ച് നടത്തി

സൈനികരെ കിളികൊല്ലൂര്‍(Kilikolloor) പോലീസ് മര്‍ദ്ദിച്ചനെതിരെ വിമുക്തഭടന്മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സൈബറിടങ്ങളിലടക്കം ന്യായീകരണവുമായി സസ്‌പെന്‍ഷനിലായ എസ്.ഐ അനീഷ് തന്റെ ശബ്ദരേഖ പുറത്തുവിട്ടു.

സ്റ്റേഷനില്‍ ഡ്യൂട്ടിലുണ്ടായിരുന്ന പോലീസിനെ മര്‍ദ്ദിച്ച പ്രതികള്‍, രക്ഷപ്പെടാതിരിക്കാന്‍ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നാണ് ശബ്ദ സന്ദേശത്തിലെ വിശദീകരണം. സംഭവ സമയത്ത് സിഐയും താനും സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അനീഷ് വിശദീകരിക്കുന്നു.

അതേ സമയം സസ്പന്‍ഷനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടന്മാര്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News