R Bindu: വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ സാധ്യത: മന്ത്രി ആർ ബിന്ദു

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു(r bindu). പുന:പരിശോധനയ്ക്ക് സാധ്യത തേടും. വിസിക്ക് യോഗ്യതയുണ്ടെന്നും വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ചതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ ട്രാൻസ്‌ലേഷണൽ ലാബ് അനുവദിച്ചു; മന്ത്രി ഡോ. ആര്‍ ബിന്ദു

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ ട്രാൻസ്‌ലേഷണൽ ലാബ് അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു(r bindu) അറിയിച്ചു. നാക്’ ഗ്രേഡിങ്ങിൽ മികച്ച പോയിന്റോടെ എ പ്ലസ് നേടിയ കാലിക്കറ്റ് ‘ സർവകലാശാലയെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നാലാമത് നാക് ഗ്രേഡിങ് പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. 3.45 ഗ്രഡ് പോയിന്റോടെ മികച്ച പ്രകടനം നടത്താൻ സർവകലാശാലക്ക് കഴിഞ്ഞു. ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളജുകളും അധ്യാപകരും ഉള്ള ഉന്നത വിദ്യാഭ്യാസ പ്രസ്ഥാനമായ കാലിക്കറ്റ് സർവകലാശാലയിൽ നാല് ലക്ഷത്തോളം കുട്ടികളാണ് പഠിക്കുന്നത്.

ഇതേ ക്യാമ്പസിലെ മുൻ വിദ്യാർത്ഥി എന്ന നിലക്കും ഭരണസമിതി അംഗമെന്ന നിലക്കും അഭിമാനം കൊള്ളുന്നതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർവകലാശാലയിൽ നവീന കോഴ്സുകൾ തുടങ്ങുമെന്നും അന്താരാഷ്ട്ര സൗകര്യമുള്ള 50 മുറികളടക്കം 300 മുറികളുള്ള ഹോസ്റ്റലിന് അനുമതി നൽകിയതായും മന്ത്രി പറഞ്ഞു. മികവിനെ അനുമോദിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാരം മന്ത്രി. ആർ. ബിന്ദു യുനിവേഴ്സിറ്റി വൈസ് ചാൻസ്ലർ എംകെ ജയരാജന് കൈമാറി.

കലിക്കറ്റ് സർവകലാശാല കേന്ദ്രമാക്കി കേരള സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും ഇതിനുള്ള കെട്ടിട നിർമാണത്തിനും അനുബന്ധപ്രവൃത്തികൾക്കുമായി നാല് കോടി രൂപ അനുവദിച്ചതായും ചടങ്ങിൽ അധ്യക്ഷനായ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. ചടങ്ങിൽ പി.വി. അബ്ദുൾ വഹാബ് എം.പി, എം.എൽ.എമാരായ പി. അബ്ദുൾ ഹമീദ്, കെ.ടി. ജലീൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. അനുമോദനത്തോടനുബന്ധിച്ച് കാമ്പസില്‍ നടന്ന വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here