World cup | അത്തറിന്റെ മണമുള്ള ഖത്തറിൽ നിന്നും കപ്പടിക്കുന്നതാര് ? ഫാൻ ഫയ്‌റ്റുമായി മന്ത്രിമാരും എം എൽ എ മാരും

ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിനു ഇനി ഒരുമാസത്തിൽ താഴെ മാത്രം. നാടും നഗരവും ആവേശത്തിലേക്ക് അലിയാൻ തുടങ്ങുകയാണ്. ഫേസ്ബുക്കിൽ അർജന്റീന-ബ്രസീൽ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. എം എൽ എ മാരും നിരവധി നേതാക്കളും ഇഷ്ടടീമുകൾക്ക് വേണ്ടി കമന്റ് ബോക്സിലിറങ്ങിയതോടെ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.

കളി ഖത്തറിലാണ്…29 ദിവസം കഴിഞ്ഞാണ്…ആരാധകക്കൂട്ടം ആവേശം ആവാഹിച്ചു വരുന്നതേ ഉള്ളൂ…എന്നാൽ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പന്ത് തട്ടിവിട്ടു കഴിഞ്ഞു…പതിവുപോലെ നേർക്കുനേർ വന്നത് മഞ്ഞപ്പടയും നീലപ്പടയും തന്നെ…ശിവൻകുട്ടി പണ്ടും പിന്നെയും ബ്രസീലിനോപ്പമാണ്..കപ്പ് ബ്രസീലെടുക്കുമെന്നതിൽ ഒരു സംശയവും മന്ത്രിക്കില്ല..അങ്ങനങ്ങു വിട്ടുകൊടുക്കാൻ പക്ഷേ അർജന്റീന ആരാധകരായ എം എൽ എ മാർ തയ്യാരുമല്ല…മന്ത്രിയുടെ ഫേസ്ബുക് പേജിന്റെ കമന്റ് ബോക്സിൽ അങ്ങനെ കളമൊരുങ്ങി…അർജന്റീന ബ്രസീൽ പോരാട്ടവും തുടങ്ങി…പ്രസമോപ്പിച്ച് പി മമ്മിക്കൂട്ടി എം എൽ എ അർജന്റീനക്ക് വേണ്ടി ഒരു കിക്കെടുത്തു..അതറിന്റെ മണമുള്ള ഖത്തറിലെ കപ്പ് മേസിയും പിള്ളേരും കൊണ്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്…ഷൊർണുർ എം എൽ എയിൽ നിന്നും പാസ്സ് സ്വീകരിച്ച എം വിജിൻ എം എൽ എ യ്ക്കും കെ വി സുമേഷ് എം എൽ എ യ്കും അർജന്റീന കപ്പൂയർത്തുന്ന കാര്യത്തിൽ ഒരു സംശയവുമില്ല…
ഇടക്ക് ഓടിയെത്തിയ എച് സലാം അർജന്റ്റീനക്കാർക്ക് മുന്നിൽ കിടിലനൊരു ബ്ലോക്കിട്ടു..ബ്രസീൽ കളിക്കും കപ്പും എടുക്കും…കളികാണാൻ വന്നവർ കണ്ടിട്ട് പൊക്കോണം എന്നാണ് സലാമിന്റെ ഉപദേശം..

ആ ബ്ലോക്കിനൊപ്പം സച്ചിൻ ദേവും ചേർന്നു..കപ്പ് ബ്രസീലിന് തന്നെ മറ്റുള്ളവർക്ക് കാഴ്ച കണ്ട് മടങ്ങാം എന്നാണ് സച്ചിൻ ദേവിന്റെ ലൈൻ…വി കെ പ്രശാന്തും പതിവ് തെറ്റാതെ അർജന്റീന ഹാഫിൽ തന്നെയാണ്…ലേറ്റായാലും മണിയാശാൻ വന്നത് ലേറ്റാസ്‌റ്റയി തന്നെ…ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ളൈറ്റ് പിടിക്കാതിരിക്കട്ടെ എന്ന് പറഞ്ഞെങ്കിലും വിശാല മനസ്കനായ ആശാന്റെ വക ബ്രസീലിനൊരു ആശംസയുമുണ്ട്..സെമിവരെയെങ്കിലും എത്തട്ടെയെന്ന്…ഇതിനിടക്കാണ് ബ്രസീൽ ഫാൻസുകാരുടെ നെഞ്ചിടിപ്പെറ്റി ഇ പി യുടെ വക ഒരു കോർണ്ണർ കിക്ക്…കോപ്പ അമേരിക്കയും ഫൈനാലിസ്മയും നേടിയ അർജന്റീന ലോകകപ്പിലും മുത്തമിടുമെന്ന കാര്യത്തിൽ ഇ പിക്ക് സംശയമേ ഇല്ല…ബ്രസീൽ കപ്പെടുക്കുന്നത് സ്വപ്നം കാണുന്നവരോട് എം നൗഷാദിന്നും ലിന്റോ ജോസഫിനും ഇത്രയേ പറയാനുള്ളൂ..ആ കപ്പ് കണ്ട് ആരും പനിക്കണ്ട..അതിനു വെച്ച വെള്ളം വാങ്ങിയേക്ക്…ഇവരുടെ ഈ പോരാട്ടം കണ്ടപ്പോൾ പി വി ശ്രീനിജന് സ്വന്തം ഇഷ്ട ടീമിന്റെ കാര്യം പറയാതിരിക്കാനായില്ല..മഞ്ഞക്കുമില്ല,നീലക്കുമില്ല..കപ്പ് ഇഗ്ലണ്ടിന് തന്നെ….എല്ലാം കണ്ടിരുന്നവർക്ക് ഒന്നേ ചോദിക്കാനുള്ളൂ…ഇവരിപ്പോഴേ ഇങ്ങനെ തുടങ്ങിയാൽ കളി നടക്കുമ്പോൾ എന്താകും കഥ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here