Kannur: കണ്ണൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു

കണ്ണൂർ(kannur) പാനൂരിൽ യുവതിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.

Accident: ടിപ്പർ ലോറിക്കടിയിൽപ്പെട്ടു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട്(nedumangad) വാളിക്കോട് – നെട്ടയിൽ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് അദ്ധ്യാപിക( മരിച്ചു. ബോബെ വില്ലയില്‍ ജീന (40) ആണ് മരിച്ചത്. നെട്ടയില്‍ വച്ച് ജീനയും ഭര്‍ത്താവ് ഷാജിയും സഞ്ചരിച്ച ബുള്ളറ്റിന്റെ സൈഡില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ജീന തെറിച്ച് വീണ് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. നവജീവന്‍ സ്‌കൂള്‍ അധ്യാപികയാണ് ജീന. ഇരുവരും നെടുമങ്ങാട് നിന്ന് വരുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News