Muslim league: പോക്സോ കേസിൽ ഒളിവിൽ പോയ മുസ്ലിംലീഗ് നേതാവ് റിമാൻഡിൽ

മലപ്പുറം(malappuram) കുറ്റിപ്പാല സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മുസ്‌ലിംലീഗ്(muslimleague) പ്രാദേശിക നേതാവ്‌ കുറ്റിപ്പാല ക്ലാരി പുത്തൂർ വെള്ളരിക്കുണ്ട് സ്വദേശി മച്ചിഞ്ചേരി കുഞ്ഞു മൊയ്‌തു ഹാജി (65) യെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു.

കുട്ടിയുടെ മൊഴി പ്രകാരം കൽപകഞ്ചേരി പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കേസിൽ നേരത്തെ മൂന്നുപേർ അറസ്റ്റിലായിരുന്നു. ചൈൽഡ്ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്‌തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News