പന്തയം വെച്ച് മദ്യപാനം ; യുവാവ് മരിച്ചു

പന്തയം വെച്ച് അമിതമായി മദ്യം കഴിച്ചയാള്‍ മരണപ്പെട്ടു. സൗത്ത് ആഫ്രിക്കയിലെ എലിമിലുള്ള മഷാംബ ഗ്രാമത്തിലെ മദ്യവില്‍പ്പന ശാലയിലാണ് മത്സരം അരങ്ങേറിയത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു ബോട്ടില്‍ യാഗര്‍മെയ്സ്റ്റര്‍ എന്ന മദ്യം കഴിക്കുന്നവര്‍ക്ക് 10 യൂറോ സമ്മാനം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

മത്സരത്തില്‍ പങ്കെടുത്ത യുവാവ് രണ്ട് മിനിറ്റിനുള്ളില്‍ മദ്യകുപ്പി കാലിയാക്കിയെങ്കിലും വൈകാതെ കുഴഞ്ഞ് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവ് മദ്യപിക്കുന്നതും, ചുറ്റും നില്‍ക്കുന്നവര്‍ കൈയടിക്കുകയും അയാളെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിന് 25 നും 30 നും മധ്യേ പ്രായം വരും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ ജനതയില്‍ മൂന്നില്‍ ഒരാള്‍ മദ്യപിക്കാറുണ്ട്. ഏഴ് പേരില്‍ ഒരാള്‍ അമിത മദ്യപാനിയാണെന്നും 2017 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്ത് 25നും 34 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളാണ് അമിത മദ്യപാനികളെന്നും പഠനം വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News