‘കൈവിട്ട ശുചിത്വം’;ദീപാവലിക്ക് വീട് വൃത്തിയാക്കുന്ന യുവതി;വീഡിയോ വൈറല്‍| Social Media

ഇത് അല്‍പം കൈവിട്ട കളിയല്ലേ എന്ന് കാണുന്നവര്‍ ചിന്തിക്കുന്നുണ്ടാവും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീട് വൃത്തിയാക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍(viral video). സംഭവം എന്താന്നല്ലേ? ദീപാവലി ആഘോഷങ്ങള്‍ക്കായി, താമസിക്കുന്ന സ്ഥലത്തിന്റെ ഭാഗമായി നാലാം നിലയിലെ ജനലില്‍ കയറി നിന്ന് ജനലിന്റെ ചില്ല് തുടച്ച് വൃത്തിയാക്കുകയാണ് യുവതി.

യുവതിയുടെ അപകടം പിടിച്ച ഈ വൃത്തിയാക്കലാണ് ഇപ്പോള്‍ വൈറലാകുന്നത്. ദീപാവലി ആഘോഷത്തിന് വീടൊരുക്കുന്നതിന്റെ ഭാഗമായിരുന്നു യുവതിയുടെ സാഹസികത.

കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്നും ആരോ പകര്‍ത്തി പങ്കുവച്ചതാണ് ഈ വീഡിയോ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. സംഭവം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News